when she is writing.............. എന്നിലെ മഴക്കും പുഴക്കും പകരമായി നീയെന്താണു തന്നത് പൊള്ളുന്ന മാംസമുള്ള ഈ മരുഭൂമിയോ? രേഖകളില്ലാത്ത ചില ഓര്‍മ്മകള്‍
2009, മേയ് 10, ഞായറാഴ്‌ച
ചായ
'ചായയുണ്ടാക്കൂ' തിളക്കും ദേഷ്യത്തില്‍
ഞാനുടന്‍ പന്ജസാരയായി
അലിഞ്ഞു
കടുപ്പം പോരയെന്ന
ക്രൂരനോട്ടത്തില്‍
കടിച്ചുചുവപ്പിച്ച
ചുണ്ട് ഒന്നുകൂടി
വിളറി
അത്രയും പേരുടെ
മുന്നില്‍ പാലില്ലെന്നു
പറയരുതല്ലോ
അതിനാല്‍
വരണ്ട മുലകളെ
ഞാന്‍ ഞെക്കിപിഴിഞ്ഞു
വരിവരിയായ്
നിരന്ന കപ്പുകളില്‍
നിറഞ്ഞ ചായ കൊടുങ്കാറ്റുയര്‍ത്തി
മൊത്തികുടിച്ച മുഖങ്ങള്‍
പിരിയുന്പോള്‍
പകരം വെക്കാന്‍ മറന്നില്ല
ശൂന്യമായ പാത്രത്തില്‍
അസ്സല്‍ എന്ന അഭിനന്ദനത്തിന്റ്
ഊറ്റിയ ഒരു തുള്ളി!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു ചായയക്ക് വേണ്ടി പറയുമ്പോള്‍ ഒരിക്കലും അതിന്റെ വഴികളെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് നേര് ...
മറുപടിഇല്ലാതാക്കൂകവിതയ്ക്ക് അഭിനന്ദനം എന്ന വാക് ഉറ്റിയ ഒരു തുള്ളി പോലെയെന്ന് മനസിലാക്കുന്നു
Those chauvinists , who counts for each drops they split never see the ocean, their mothers, sisters, wives flooded for them........
മറുപടിഇല്ലാതാക്കൂതാങ്കളെ കൂട്ടം സുഹൃത്തുകള്‍ ആഗ്രഹിക്കുന്നു......ഒരു കൊടുംകാറ്റിനും പ്രതിഭയെ തടയുവാനാകില്ല, അങ്ങനെ ഒളിചോടിയാല്‍ അവരല്ലേ വിജയിക്കുക.......താങ്കള്‍ ജയിച്ചു കാണാന്‍ ആഗ്രഹിക്കുനവരും ഉണ്ടെന്നു ഓര്‍ക്കാമായിരുന്നു.........സ്നേഹത്തോടെ .........ബഷീര്‍.........
മറുപടിഇല്ലാതാക്കൂസിന്ധു......എന്തിനായിരുന്നു ഒരു ഒളിച്ചോട്ടം...?
മറുപടിഇല്ലാതാക്കൂഒരെഴുത്തുകാരി ഇതെല്ലാം നേരിടെണ്ടതല്ലേ.......കൂടുതല്‍ ധൈര്യത്തോടെ, ശക്തമായി തിരികെ വരൂ.......വിമര്‍ശകരും, നിരൂപകരും ഉണ്ടാവട്ടെ....
അതിലൂടെ തെളിയേണ്ടത് സിന്ധുവിലെ എഴുത്തിന്റെ തെളിമയാര്‍ന്ന പ്രകാശമാണ്.......നമ്മള്‍ അടുത്ത സുഹൃത്തുക്കളൊന്നുമായിട്ടില്ലായിരുന്നു. എന്നാലും സിന്ധു പോയത് വിഷമമുണ്ടാക്കി...
സ്നേഹപൂര്‍വ്വം
ലേഖ.
മനോരോഗികളുടെ ജല്പനങ്ങള്‍ക്ക് അതര്‍ഹിക്കുന്ന വില മാത്രം കല്പിക്കുക.....
മറുപടിഇല്ലാതാക്കൂഅങ്ങനെ അവഗണിക്കുക....
സിന്ധുവിനു കൂട്ടത്തില്‍ തുടരാം, തുടരാതിരിക്കാം,
എഴുതാം, എഴുതാതിരിക്കാം....
പക്ഷേ ഇങ്ങനെ മാനസികാസ്വാസ്ഥ്യം കാട്ടുന്നവരുടെ പറച്ചില്‍ കേട്ട് മനസ് നൊന്താകരുത്.....
ചങ്ങാതീ,
മറുപടിഇല്ലാതാക്കൂഅങ്ങനെ പോവേണ്ടതുണ്ടോ
എന്നറിയില്ല.
അത്രക്കും ഗുരുതരമാണ്
കാര്യങ്ങളെങ്കില്‍ നിര്‍ബന്ധിക്കാന്‍ വയ്യ.
എങ്കിലും ഇടക്ക് ആ കവിതകള്‍
കാണുന്നത് സന്തോഷപ്രദമായിരുന്നു.
നല്ല കവിതകളായിരുന്നു അവ.
ഇനിയുമെഴുതുക.
കൂട്ടത്തിനപ്പുറത്തെ
ലോകത്തെങ്കിലും കാണാം.
നന്‍മകള്‍.
rashi
ടീച്ചറേ, സുഖമാണോ?
മറുപടിഇല്ലാതാക്കൂഇയാളെ കൂട്ടത്തില്‍ കാത്തിരിക്കുന്ന ഒരു സഹൃദയനാണ് ഞാന്.
തിരിച്ചു വരണം. ലൈഫ് ഈസ് ബ്യുട്ടിഫുള്‍ ഇപ്പൊ കേരളത്തിലാ..
lifeisloveforever@gmail.com
hai chechi...........
മറുപടിഇല്ലാതാക്കൂmizhiyoram enna oru saahithya jaalakam thurannirikkunna vivaram thaankale ariyikkunnu.....
thankalude vilamathikkunna blogukal mizhiyorathinte vijayathinu aavashyamaanu...
ithu njangalude abhyaarthanayaanu...
sweekarikkumenna viswaasamund...
101% security offer cheyyunnu.....
pala famous poetum aanu ithinte adivisory and specil members also adminisrtaive team...
so mizhiyorathil ethumallo.... njangal kaathirikkum ee saahithyakaariye....
oru aniyante vaakukalaayenkilum edukkuka...
by
Administrator
mizhiyoram.com
kollam... congratzz
മറുപടിഇല്ലാതാക്കൂif u like to write with us(www.nattuvartha.com)
മറുപടിഇല്ലാതാക്കൂpls contact
deepu@nattuvarha.com