2009, മേയ് 10, ഞായറാഴ്‌ച

അടയാളം


അടയാളം

പുരമേയാനൊരുങ്ങുബൊള്‍
ചിതല്‍ അരിച്ച് ചുക്കിലി പിടിച്ച
കഴുക്കോലുകള്‍ കൂടുതലും അടുക്കള പുറത്ത്
വെള്ള തേക്കുബോള്‍ കരിയും കറയുമേറെ
പുറം ചുമരുകളില്‍
നിലം ചാന്തിടുമ്പോള്‍
വടക്കാറതന്നെയേറെ നിറം മങ്ങിയതും
പൊട്ടിയടര്‍ന്നതും.
എന്നാല്‍ തേച്ചു മിനുക്കാന്‍
അതിലൊക്കെ പണിപ്പെട്ടത്
ഉമ്മറത്തെ ചാരുകസേരയിലെ
മെഴുക്കുപുരണ തലയടയാളമായിരുന്നു

1 അഭിപ്രായം:

  1. വായിച്ചു ;കൊള്ളം; മിതത്വം പാലിച്ചത് നന്നായി .....
    മാറ്റങ്ങള്‍ അനിവാര്യവും ഒപ്പം ചിലപ്പോള്‍ ഹൃദയ ഭേദകവുമാനെന്നരിയുന്നു

    മറുപടിഇല്ലാതാക്കൂ