2009, മേയ് 10, ഞായറാഴ്‌ച

പച്ചക്കുപ്പായമിട്ടവര്‍..മരുഭൂമിയിലിരുന്ന് പാടുന്നവനേ അറിയൂ
സൂര്യന്റെ കരുത്ത്
മണലിന്റെ മൂര്‍ച്ച
ഇലകളില്ലാതാവുന്നതിന്റെ
അസ്വസ്ഥത
എത്ര കല്ലെടുത്തെറിഞ്ഞാലും
അവന്‍ പിന്നെയും തലക്കുമുകളില്‍ തന്നെ
എവിടെ നോക്കിയാലും
പച്ചക്കുപ്പായമിട്ട മനുഷ്യര്‍
പുല്ലുചെത്തിമിനുക്കുന്ന
യന്ത്രങ്ങളുമായി
വെയിലുകൊണ്ടവര്‍
മുഖം കഴുകുന്നു
അവരുടെ മരപ്പെട്ടിയില്‍
പോയ കാലത്തിന്റെ
വസന്തം
വരള്‍ച്ചകള്‍ മറച്ചുപിടിച്ച്
എല്ലായിടത്തും നുള്ളിവിടര്‍ത്തിയ പൂക്കള്‍
പാര്‍ക്കുകളില്‍ പുല്‍മേടുകളില്‍
അവ ഇത്രപെട്ടന്ന്
പടര്‍ന്നുപിടിച്ചത്
ആ വിയര്‍പ്പുതുള്ളികളേറ്റു
തന്നെയായിരിക്കണം!

3 അഭിപ്രായങ്ങൾ:

 1. നല്ല കവിതകള്‍. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലൊ.

  മറുപടിഇല്ലാതാക്കൂ
 2. ഇരവില്‍ ദുബായ് എത്ര മനോഹരം ..കവിതയുടെ കണ്ടെന്റും ചിത്രവും തമ്മിലുള്ള കോണ്ട്രാസ്റ്റ് വളരെ നന്നായിരിക്കുന്നു.

  കണ്‍മുന്നിലുന്ടെന്കിലും കാണാതെ പോകുന്ന കാഴ്ചകള്‍ ഭാവനയുടെ സൂക്ഷദര്‍ശനിയിലൂടെ അനുവാചകന് കാണിച്ചു കൊടുക്കുന്നതാണ് കവിത്വം.

  വെയിലുകൊണ്ടവര്‍
  മുഖം കഴുകുന്നു - good one


  "എത്ര കല്ലെടുത്തെറിന്ഞാലും
  അവന്‍ പിന്നെയും തലക്കുമുകളില്‍ തന്നെ"

  വരികളിലെ ഭാവന നല്ലത് തന്നെ.പക്ഷെ ഈ വരികള്‍ക്ക് ഇപ്പോഴുള്ള സ്ഥലത്തുള്ള സാംഗത്യം എന്തോ ...?
  -------------------------------------
  വരള്‍ച്ചകള്‍ മറച്ചുപിടിച്ച്
  എല്ലായിടത്തും നുള്ളിവിടര്‍ത്തിയ പൂക്കള്‍

  S.M nte, കയ്യൊപ്പ് ഇതിലുണ്ട്‌ !!

  മറുപടിഇല്ലാതാക്കൂ