മലപ്പുറത്തുനിന്നും പാലക്കാട്ടേക്കുള്ള
യാത്രയില്‍ വഴിനീളെ കാണാം
നേരിയ മുണ്ടിന്റെ വിടവിലൂടെ
വ്യാപാര സാധ്യതകള്‍ മുഴുവന്‍
പുറത്തേക്കിട്ടു നിന്നനില്‍പ്പില്‍
ആണത്തത്തിന്റെ പിരിമുറുക്കങ്ങള്‍
അയച്ചു കളയുന്ന വഴിവാണിഭക്കാരെ
നമ്മള്‍ അത് കണ്ടെന്നറിയുമ്പോള്‍
ഒരു സ്വയംഭോഗ നിര്‍വൃതി യുണ്ടാകും
പാതി ചെരിഞ്ഞ ചിരിയില്‍
കറുത്ത മാംസക്കായ്കള്‍ തൂങ്ങുന്ന
കരിമ്പന കാഴ്ചകളും
പിന്നിട്ടു
മുല്ലപൂ മണക്കുന്ന വഴിയിലൂടെ
യാത്ര നീളുന്വോള്‍
നീലപട്ടുസാരിക്കും കനത്ത അടിപ്പാവാടക്കുരുക്കിനും
അടിയില്‍ പാന്റീസില്‍ ഒളിച്ചിരിക്കുന്ന
പെണ്ണത്തങ്ങള്‍
പുറത്തേക്കിറങ്ങാന്‍ തിടുക്കം കൂട്ടും
കുട്ടിക്കാലത്ത് നിര്‍ലജ്ജം അത്
വാഴയുടെ കടക്കിലും തെങ്ങിന്‍ ചോട്ടിലും
ആകാശത്തിലേക്ക് നോക്കിയിരുന്നു
ഒഴുക്കി വിടുമായിരുന്നു
മുതിര്ന്നതില് പിന്നെ അറിഞ്ഞിട്ടില്ല
ആരെയും
ഭയക്കാതെയുള്ള ഒഴുക്കലിന്‍ സുഖങ്ങള്‍
പിന്നെയേതോ
അശ്ളീലം വഴുക്കുന്ന മൂത്രപ്പുരയില്‍
അരമണ്ഡലത്തില്‍ നിന്ന്
സ്വയം പ്രകാശനം ചെയ്യുന്വോള്‍
ഓര്‍ത്തു പോകുന്നു
വഴിയോരങ്ങളിലെ ആ മൂത്രക്കാരെ
ഞങ്ങള്‍ മുറുക്കി കെട്ടിയും
മൂടിപുതച്ചും കൊണ്ടു നടക്കുന്നതല്ലേ
അവരിങ്ങനെ തെരുവോരങ്ങളില്‍
വെറുതെ ഒഴിച്ചു കളയുന്നതെന്ന്!



