പ്രവേശിക്കൂ

2012, ഫെബ്രുവരി 25, ശനിയാഴ്ച

വഴിവാണിഭം



മലപ്പുറത്തുനിന്നും പാലക്കാട്ടേക്കുള്ള 
യാത്രയില്‍ വഴിനീളെ കാണാം 
നേരിയ മുണ്ടിന്റെ വിടവിലൂടെ 
വ്യാപാര സാധ്യതകള്‍ മുഴുവന്‍ 
പുറത്തേക്കിട്ടു നിന്നനില്‍പ്പില്‍ 
ആണത്തത്തിന്റെ  പിരിമുറുക്കങ്ങള്‍
അയച്ചു കളയുന്ന വഴിവാണിഭക്കാരെ 
നമ്മള്‍ അത് കണ്ടെന്നറിയുമ്പോള്‍
ഒരു സ്വയംഭോഗ നിര്‍വൃതി യുണ്ടാകും 
പാതി ചെരിഞ്ഞ ചിരിയില്‍
കറുത്ത മാംസക്കായ്കള്‍ തൂങ്ങുന്ന
കരിമ്പന കാഴ്ചകളും
പിന്നിട്ടു 
മുല്ലപൂ മണക്കുന്ന വഴിയിലൂടെ
യാത്ര നീളുന്വോള്‍ 
നീലപട്ടുസാരിക്കും കനത്ത അടിപ്പാവാടക്കുരുക്കിനും
അടിയില്‍ പാന്റീസില്‍ ഒളിച്ചിരിക്കുന്ന
പെണ്ണത്തങ്ങള്‍
പുറത്തേക്കിറങ്ങാന്‍ തിടുക്കം കൂട്ടും
കുട്ടിക്കാലത്ത് നിര്‍ലജ്ജം അത്
വാഴയുടെ കടക്കിലും തെങ്ങിന്‍ ചോട്ടിലും
ആകാശത്തിലേക്ക് നോക്കിയിരുന്നു  
ഒഴുക്കി വിടുമായിരുന്നു
മുതിര്‍ന്നതില്‍ പിന്നെ അറിഞ്ഞിട്ടില്ല
ആരെയും
ഭയക്കാതെയുള്ള ഒഴുക്കലിന്‍ സുഖങ്ങള്‍
പിന്നെയേതോ
അശ്ളീലം വഴുക്കുന്ന മൂത്രപ്പുരയില്‍
അരമണ്ഡലത്തില്‍ നിന്ന്
സ്വയം പ്രകാശനം ചെയ്യുന്വോള്‍
ഓര്‍ത്തു പോകുന്നു
വഴിയോരങ്ങളിലെ ആ മൂത്രക്കാരെ
ഞങ്ങള്‍ മുറുക്കി കെട്ടിയും 
മൂടിപുതച്ചും കൊണ്ടു നടക്കുന്നതല്ലേ 
അവരിങ്ങനെ തെരുവോരങ്ങളില്‍
വെറുതെ ഒഴിച്ചു കളയുന്നതെന്ന്! 

13 അഭിപ്രായ(ങ്ങള്‍):

  1. ....വഴിവക്കിലെ പൊക്കിക്കാണിപ്പുകാർക്ക് നല്ല ‘കൊട്ട്’ കൊടുത്തിരിക്കുന്നല്ലൊ.! കയ്യിലൊരു കല്ലുകൂടി കരുതിയിട്ടുണ്ടോ? കഴിഞ്ഞ ഒരുവർഷം ‘അജ്ഞാതവാസ’ത്തിലായിരുന്നോ? ‘മണൽക്കാല’വും ‘ആകാശത്തിലേയ്ക്ക് പറന്നുയർന്ന മര’വും അനുമോദനാർഹം. ഇവിടെ ‘ആൾക്കൂട്ടത്തിൽ തനിയെ’ ഒരാളുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് ഗീതറ്റീച്ചറാണ്, നന്നായി. ഭാവുകാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വിഷ്ണുപ്രസാദ്‌ ഷെയര്‍ ചെയ്ത വഴിയിലൂടെ വന്നു ,കൂടുതല്‍ വായിക്കണം ,അഭിപ്രായങ്ങള്‍ പറയാന്‍ മാത്രം വിവരം ഉണ്ടോ എനിക്ക് എന്നറിയില്ല ,കവിത ഇഷ്ടായി ,വീണ്ടും വരും

    മറുപടിഇല്ലാതാക്കൂ
  4. "വയലറ്റു പൂച്ചകള്‍ക്ക് ശൂ വക്കാന്‍ തോന്നുമ്പോള്‍"
    കഥയില്‍ നിന്നു കവിതയിലേക്ക് അതോ തിരിച്ചോ, ദൂരം കുറവ്.

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗിന്റെ ലുക്ക് പോലെതന്നെ എഴുത്തും ആകെ പടർന്നു നില്ക്കുന്നു. ചിലപ്പോൾ അച്ചടക്കം ഇല്ലാതെയും.. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  6. സ്വയം പ്രകാശനം ചെയ്യപ്പെടുന്ന ആത്മബോധങ്ങള്‍ ....
    nice writing...

    മറുപടിഇല്ലാതാക്കൂ
  7. പുരുഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനേക്കാൾ നല്ലത്, സ്ത്രീകൾ കൂടി ആ സ്വാതന്ത്ര്യം അനുഭവിക്കുകയല്ലേ ?

    രാം മോഹൻ പാലിയത്തിന്റെ ഈ ബ്ലോഗ് സഹായിക്കട്ടെ..

    http://valippukal.blogspot.in/2011/03/blog-post.html

    കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ നന്നായിരിക്കും..

    മറുപടിഇല്ലാതാക്കൂ
  8. theerchayayum athinanu sramikkunnathu mr.viddiman.pinne ram mohante blog vayikkan yenikku valipputhurakkendathilla he is my friend almost all his poetry i read pinne onnum mattonninu pakaramavilla oru sthreeyude kannil koode samoohyavasthakale nokki kanan purushan yethra sramichalum kazhiyilla.

    മറുപടിഇല്ലാതാക്കൂ
  9. yenthayalum e kavithakku evide chila anakkagal srushttikkan kazhijathil santhoshikkunnu

    മറുപടിഇല്ലാതാക്കൂ