2009, മേയ് 10, ഞായറാഴ്‌ച

ഹേമന്തത്തിലെ കാത്തിരിപ്പ്


ഞാന്‍ എല്ലാ പരിഭവങ്ങളും പ്രണയവും നിറച്ചുകൊണ്ട് നിന്നിലേക്ക് പെയ്യാനൊരുങ്ങുന്നു
ആകാശം പോലുള്ള നിന്‍ നെന്ഞ്ചിന്‍ നീലിമകളിലൂടെ
ശാന്തസുന്ദരമായ തണുപ്പിലൂടെ ഗഹനതകളിലൂടെ
ഞാന്‍ പതുക്കെ പതുക്കെ ഒലിച്ചിറങ്ങും
നുരയുന്ന വീന്ഞു പാത്രങ്ങള്‍ പോലെയുള്ള
നിന്റെ കണ്ണുകള്‍
എന്റെ കവിളുകളെ ചുംബിച്ച് ചുവന്ന ബദാമിലകളാക്കിയ
നിന്റ ചുണ്ടുകള്‍ എല്ലാം സ്വന്തമാക്കാനായി
ഇലകള്‍ പൊഴിഞ്ഞു കിടക്കുന്ന കുന്നുകളും
ശോകമൂകമായ മഞ്ഞും മറച്ചുപിടിച്ച്
വിദ്യുത് പ്രഭയില്‍ തിളങ്ങുന്ന നഗരത്തെപോലെ
ഞാന്‍ നിനക്കായി എന്നെ സദാ അലങ്കരിച്ചു വെക്കുന്നു
എനിക്കറിയാം
ഖാവയുടെ ചവര്‍പ്പുള്ള സന്ധ്യകളും
പഴകിയ ഈന്തപ്പഴത്തിന്റ് മണമുള്ള
മഹസിലുകളും
ചുട്ടമാംസം മണക്കുന്ന
തെരുവുകളും മടുത്താല്‍
നീ എന്നിലേക്ക് തിരിച്ച് വരുമെന്ന്
വിറക്കുന്ന പുല്‍മേടുപോലെ
ഞാ​‍ന്‍ കാത്തിരിക്കും
ഹേമന്തത്തിലെ അവസാന മഞ്ഞിന്‍ കണം
അലിയുന്നതുവരെയും!

2 അഭിപ്രായങ്ങൾ:

  1. ഞാന്‍ എല്ലാ പരിഭവന്ങളും പ്രണയവും നിറച്ചുകൊന്ട് നിന്നിലേക്ക് പെയ്യാനൊരുന്ങുന്നു.......
    നല്ല വരികള്‍
    പോസ്റ്റ്‌ മനോഹരം.

    മറുപടിഇല്ലാതാക്കൂ