when she is writing.............. എന്നിലെ മഴക്കും പുഴക്കും പകരമായി നീയെന്താണു തന്നത് പൊള്ളുന്ന മാംസമുള്ള ഈ മരുഭൂമിയോ? രേഖകളില്ലാത്ത ചില ഓര്‍മ്മകള്‍
2009, മേയ് 10, ഞായറാഴ്ച
മഴക്കാലം
പണ്ടൊക്കെ മഴക്കാലമായാല്‍ കുട നന്നാക്കാന്‍ ആളുകള്‍ വരുമായിരുന്നു
അച്ഛ്ന്റ് നാടു നീളെ കടം വാന്ങി
നടുവൊടിന്ഞ കാലന്‍കുടയും
അമ്മയുടെ പേരിന് മാത്രം
പുറത്തിറന്ങാറുള്ള
കന്പി പൊട്ടി
ചുളുന്ങിയ വയറുള്ള
നരച്ച ശീലക്കുടയും
എന്റ് അകത്തു നിന്ന്
നോക്കിയാല്‍ ആകാശം
കാണുന്ന പുള്ളിക്കുടയും
ആരോഗ്യമുള്ള
പുതിയ കന്പിയിലും
അയലത്തെ മറ്റേതെങ്കിലും
കുടയുടെ നിറമുള്ള
തുണിയാല്‍ നാണം മറച്ചും
ഏതു പെരുമഴയത്തും
നനന്ഞു കുതിരാന്‍
മടിയില്ലെന്ന്
മാനം നോക്കി വിടര്‍ന്ന്
ചിരിച്ച്
പാടത്തേക്കും
പശുത്തൊഴുത്തിലേക്കും
പള്ളിക്കൂടത്തിലേക്കും
പുറപ്പെട്ട് പോവാറുണ്ട്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അങ്ങനെയും ഒരു കാലം .....
മറുപടിഇല്ലാതാക്കൂകുടകളുടെ അവസ്ഥാന്തരങ്ങള്‍ പറഞ്ഞു ഫലിപ്പിച്ചത് ജീവിതന്റെ ചില മായക്കാഴ്ചകള്‍ ..
നന്നായിട്ടുണ്ട് !!