2009, മേയ് 10, ഞായറാഴ്‌ച

പരീക്ഷണശാല


അടുക്കളയില്‍ ചില പുതുപരീക്ഷണങ്ങളുമായി ഞാന്‍
കല്ലടുപ്പിന് പകരം
വിങ്ങിവീര്‍ത്ത് മുലകള്‍
ചൂടേറ്റാന്‍ നെന്ഞിലെ നെരിപ്പോട്
ചുട്ടമാംസത്തിന് നിറമേകാന്‍
ചൂണ്ടു വിരലില്‍ നിന്നിറ്റിച്ച ചോര
ഉപ്പായ് ഒരുതുടം വിയര്‍പ്പ്
പയറുവര്‍ഗ്ഗങ്ങള്‍ക്ക് പകരം
പലജാതി ജീനുകള്‍
താളിക്കാന്‍ തലച്ചോറുരുക്കിയയെണ്ണ
മീതെയലങ്കരിക്കാന്‍
കരിഞ്ഞ കണ്ണ്
മണമറിയാത്ത മൂക്ക്
കനലില്‍ കൂര്‍പ്പിച്ച
കോന്പല്ലുകള്‍!

1 അഭിപ്രായം:

  1. അടിച്ചമര്‍ത്തപെടുന്ന വികാരങ്ങള്‍ വാക്കുകളുടെ അഗ്നിസ്ഫുലിന്ങളായി പുറത്തു വന്നത് പോലെ ...explosive എന്നല്ലാതെ എന്താണ് പറയുക ...ഈ അഗ്നി വീണ്ടും ആളി പടരട്ടെ.
    എല്ലാ വേലിക്കെട്ടുകളും ഭേദിച്ച് പുറത്തു വരട്ടെ ...
    ഭാവുകങ്ങള്‍ !!!

    മറുപടിഇല്ലാതാക്കൂ