2009, മേയ് 10, ഞായറാഴ്‌ച

സാന്‍ഡ് വിച്ച്---നോവല്‍


എന്റെ ഭാഷ എന്താണ് ഒരിക്കല്‍ മരുഭൂമി കാറ്റിനോട് ചോദിച്ചു.
കാറ്റ് മണലില്‍ വെറുതെ ചിത്രങ്ങള്‍ വരച്ചതല്ലാതെ
മറുപടിയൊന്നും പറഞ്ഞില്ല.
സൂര്യനോടും
മഴയോടും
മഞ്ഞിനോടും
മരുഭൂമി ഇതേ ചോദ്യം ആവര്‍ത്തിച്ചു

നിറമില്ലാത്ത മണലിലൂടെ ഉഴറിനടക്കുന്ന
ഒട്ടകങ്ങളോടും
മൂക്കും മുലയും
ചെത്തിയ
ശൂര്‍പ്പണഖമാരെപ്പോലെയുള്ള
ഈന്തപ്പനകളോടും ചോദിച്ചു.

ഒടുവില്‍ കള്ളിച്ചെടിയാണ്
അത് പറഞ്ഞത്.
നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
കരയിപ്പിക്കാനും ചിരിപ്പിക്കാനും
കഴിവുള്ള
അലിവുള്ള
മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
കാത്തിരിപ്പുകളാണ്

മാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച സാന്റ്വിച്ച്
എന്ന നോവലില്‍നിന്ന് .author-sindhu.M

3 അഭിപ്രായങ്ങൾ:

  1. നിന്റെ ഭാഷ എന്റെ ഉള്ളിലെ ജലമാണ്.
    കരയിപ്പിക്കാനും ചിരിപ്പിക്കാനും
    കഴിവുള്ള
    അലിവുള്ള
    മേഘങ്ങള്‍ക്ക് വേണ്ടിയുള്ള
    കാത്തിരിപ്പുകളാണ്
    നല്ല ഭാഷ

    മറുപടിഇല്ലാതാക്കൂ
  2. കവിതയാണൊ?
    നന്നായിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  3. മലയാള നോവല്‍ സാഹിത്യത്തിലെ വേറിട്ട വായനാനുഭവമാണ് സാന്‍ഡ് വിച്ച്

    മറുപടിഇല്ലാതാക്കൂ