when she is writing.............. എന്നിലെ മഴക്കും പുഴക്കും പകരമായി നീയെന്താണു തന്നത് പൊള്ളുന്ന മാംസമുള്ള ഈ മരുഭൂമിയോ? രേഖകളില്ലാത്ത ചില ഓര്‍മ്മകള്‍
2009, ജൂലൈ 3, വെള്ളിയാഴ്‌ച
ആമി...
ആമി……. നിന്നെ കുറിച്ചെഴുതുന്വോള് എനിക്കോര്‍മ്മ വരുന്നത്
നീര്‍മാതളമല്ല നീലാംബരിയല്ല
ഒരുപാട് നിറഭേദങ്ങള്‍ക്ക് ശേഷം
നീയെടുത്തണിഞ്ഞ ആ കറുത്ത
കുപ്പായമാണ്
എത്ര പകലിന്റ് നിറചിരികള്
എത്ര സന്ധ്യകളുടെ പ്രണയ ചുവപ്പ്
എത്ര രാത്രികളുടെ
വിരഹ കറുപ്പ്
അതിലൊളിപ്പിച്ചിരിക്കാം നീ
പ്രണയത്തിന്റ്, ശൂന്യതയുടെ
അനന്തമായ കാത്തിരിപ്പിന്റ്
കറുത്ത് മാനം പോലെ
നിന്റ് നീളന് കുപ്പായം
ഞങ്ങളെയെന്നും അലോസരപ്പെടുത്തി
ഒടുവില് ചന്ദനമരങ്ങള്‍ക്കിടയിലെവിടെയോ
മറയുന്നതുവരെയും
ആ കറുപ്പില് നീ മറഞ്ഞിരുന്നു
എന്തൊക്കെയോ പറയാനുള്ളതു പോലെ
ഒന്നും പറയാത്ത ഉള്‍ക്കട മോഹങ്ങളുടെ
കറുപ്പായി
നീയുപേക്ഷിച്ച്
നടന്നുപോയ പകലുകള്‍ക്കും
സന്ധ്യകള്‍ക്കുമിന്ന്
കറുപ്പു നിറം
എന്തിന് പ്രണയത്തിന്റ്
നിറം പോലുമിന്ന്
കറുപ്പായിമാറിയിരിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മലയാളത്തിന്റെ നീര്‍മാതളപ്പൂവിന് ആദരാഞ്ജലികള്‍...
മറുപടിഇല്ലാതാക്കൂcolorukalude maasmarikatha ;
മറുപടിഇല്ലാതാക്കൂoppam pranayathinteyum ....
orupidi ormapookkal...
nalla shramam....
nanni!
“എന്റെ സ്നെഹം ....എന്റെ മനസ് .......അത് ഈ ജനമം നിനക്ക് മാത്രം പകെഷെ ! നീ അത് മനസ്സിലാക്കുമ്പൊഴെക്കും ഈ ജനമം കൊഴിഞു പൊകും .
മറുപടിഇല്ലാതാക്കൂഎങ്കിലും ഈ ജനമം ഞാന് കാത്ത് ഇരുന്നപൊലെ വരും ജനമത്തിലും നിനക്കായ് .... നിനക്കായ്.....മത്രം ..........”
എന്‍റെ സ്നേഹം ഇളം വെയിലാണ് , വേനല്‍ മഴയാണ് , നിലാവാണ്.
എന്‍റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു .
സ്നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം സ്വര്‍ലോക സംതൃപ്തി അവര്‍ക്ക് കൊടുത്തിരിക്കണം .
പരിപൂര്‍ണതയില്‍ നിന്ന് അപൂര്‍ണതയിലേക്ക് വഴുതി വീണപ്പോള്‍ ആ വീഴ്ചയുടെ കാരണം അവര്‍ക്കു മനസ്സിലായിരിക്കില്ല .
തീര്‍ച്ച,, പക്ഷെ എന്നെ വെറുക്കാന്‍ അവര്‍ക്കു കഴിയുകയില്ല.!" ( Kamala Surayya)
ഒരിക്കലും മറക്കാത്ത ഓര്‍മകളുമായി മലയാളികളുടെ മനസ്സില്‍ ഒരു നീര്‍മാതളത്തിന്റെ മദുര്യം പോലെ എന്നും ജീവിക്കും..
സിന്ധു, നിന്റെ സൗഹൃദം ഞാനെന്നും ആഗ്രഹിക്കുന്നു..
മറുപടിഇല്ലാതാക്കൂmy email id: drvanajaksd@gmail.com
facebook id : vanaja subash
my group: "സമവാദി"