2009, ജൂലൈ 3, വെള്ളിയാഴ്‌ച

ആമി...


ആമി……. നിന്നെ കുറിച്ചെഴുതുന്വോള് എനിക്കോര്‍മ്മ വരുന്നത്
നീര്‍മാതളമല്ല നീലാംബരിയല്ല

ഒരുപാട് നിറഭേദങ്ങള്‍ക്ക് ശേഷം
നീയെടുത്തണിഞ്ഞ ആ കറുത്ത
കുപ്പായമാണ്

എത്ര പകലിന്റ് നിറചിരികള്

എത്ര സന്ധ്യകളുടെ പ്രണയ ചുവപ്പ്
എത്ര രാത്രികളുടെ
വിരഹ കറുപ്പ്
അതിലൊളിപ്പിച്ചിരിക്കാം നീ
പ്രണയത്തിന്റ്, ശൂന്യതയുടെ
അനന്തമായ കാത്തിരിപ്പിന്റ്
കറുത്ത് മാനം പോലെ
നിന്റ് നീളന് കുപ്പായം
ഞങ്ങളെയെന്നും അലോസരപ്പെടുത്തി

ഒടുവില് ചന്ദനമരങ്ങള്‍ക്കിടയിലെവിടെയോ
മറയുന്നതുവരെയും
ആ കറുപ്പില് നീ മറഞ്ഞിരുന്നു
എന്തൊക്കെയോ പറയാനുള്ളതു പോലെ
ഒന്നും പറയാത്ത ഉള്‍ക്കട മോഹങ്ങളുടെ
കറുപ്പായി

നീയുപേക്ഷിച്ച്
നടന്നുപോയ പകലുകള്‍ക്കും
സന്ധ്യകള്‍ക്കുമിന്ന്
കറുപ്പു നിറം
എന്തിന് പ്രണയത്തിന്റ്
നിറം പോലുമിന്ന്
കറുപ്പായിമാറിയിരിക്കുന്നു

4 അഭിപ്രായങ്ങൾ:

  1. മലയാളത്തിന്റെ നീര്‍മാതളപ്പൂവിന് ആദരാഞ്ജലികള്‍...

    മറുപടിഇല്ലാതാക്കൂ
  2. colorukalude maasmarikatha ;
    oppam pranayathinteyum ....
    orupidi ormapookkal...
    nalla shramam....
    nanni!

    മറുപടിഇല്ലാതാക്കൂ
  3. “എന്റെ സ്നെഹം ....എന്റെ മനസ് .......അത് ഈ ജനമം നിനക്ക് മാത്രം പകെഷെ ! നീ അത് മനസ്സിലാക്കുമ്പൊഴെക്കും ഈ ജനമം കൊഴിഞു പൊകും .
    എങ്കിലും ഈ ജനമം ഞാന് കാത്ത് ഇരുന്നപൊലെ വരും ജനമത്തിലും നിനക്കായ് .... നിനക്കായ്.....മത്രം ..........”
    എന്‍റെ സ്നേഹം ഇളം വെയിലാണ് , വേനല്‍ മഴയാണ് , നിലാവാണ്‌.
    എന്‍റെ സ്നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു .
    സ്നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം സ്വര്‍ലോക സംതൃപ്തി അവര്‍ക്ക് കൊടുത്തിരിക്കണം .
    പരിപൂര്‍ണതയില്‍ നിന്ന് അപൂര്‍ണതയിലേക്ക് വഴുതി വീണപ്പോള്‍ ആ വീഴ്ചയുടെ കാരണം അവര്‍ക്കു മനസ്സിലായിരിക്കില്ല .
    തീര്‍ച്ച,, പക്ഷെ എന്നെ വെറുക്കാന്‍ അവര്‍ക്കു കഴിയുകയില്ല.!" ( Kamala Surayya)
    ഒരിക്കലും മറക്കാത്ത ഓര്‍മകളുമായി മലയാളികളുടെ മനസ്സില്‍ ഒരു നീര്‍മാതളത്തിന്റെ മദുര്യം പോലെ എന്നും ജീവിക്കും..

    മറുപടിഇല്ലാതാക്കൂ
  4. സിന്ധു, നിന്റെ സൗഹൃദം ഞാനെന്നും ആഗ്രഹിക്കുന്നു..

    my email id: drvanajaksd@gmail.com

    facebook id : vanaja subash

    my group: "സമവാദി"

    മറുപടിഇല്ലാതാക്കൂ