2009, ജൂലൈ 19, ഞായറാഴ്‌ച

ആ‍ര്ക്കുമറിയാത്തത്!

!


ഇപ്പോള്‍ അത് സാധാരണമായിരിക്കുന്നു
ബദാമിലകള്‍ പോലെ മഞ്ഞില്‍
നനഞ്ഞു ചീര്‍ത്ത്
വെയിലില്‍ ഉണങ്ങി കരുവാളിച്ച്

ആരും കാണാത്തയിടങ്ങളിലോ
കച്ചറകൂനയിലോ
ഉപേക്ഷിക്കപ്പെട്ട നിലയില്‍
കാലാവസ്ഥ പോലും
കണക്കാക്കി പറയുന്നവര്‍
ഉണ്ണിയപ്പത്തിന്റെ
റസിപ്പിക്കുപോലും
ഫോണ്‍ ചെയ്യുന്നവര്‍
അതിനെ കുറിച്ചു മാത്രം
ആര്‍ക്കുമൊന്നും അറിയാത്തപോലെ
പരിചിതമായ വഴികള്‍
എവിടെ പോയി എന്ന്
അതിശയിക്കും
പാര്‍ക്കിലെ സ്ഥിരം ഇരിപ്പിടങ്ങള്‍
ഊഹാപോഹങ്ങള്‍ക്ക്
തീ കൊളുത്തി
മിണ്ടാതെയിരിക്കും
കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്
ആകാശം ഞെങ്ങി ഞെരുങ്ങി
എത്തി നോക്കും
പച്ചയും മഞ്ഞയും ചുവപ്പും മാറി മാറി
തെളിഞ്ഞതറിയാത്ത മട്ടില്‍
പുല്‍ത്തക്കിടിയിലെ പ്രാവുകള്‍
അരിമണിക്കായുള്ള തിരച്ചില്‍
തുടരും
ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല
പിറ്റേന്ന് തന്നെ ചുവന്ന
ബോഗണ്‍ വില്ല പടര്‍പ്പുള്ള
വീട്ടില്‍ ചെന്ന് മുട്ടി വിളിച്ച്
ചോദിച്ചാല്‍
അറിയില്ലെന്ന് ചുമരുകള്‍പോലും
മുഖം തിരിക്കും!


NOTE
{ദുബായില് ഇടക്കിടെ നടക്കുന്ന ദുരൂഹതകള്
ബാക്കിയാക്കുന്ന മരണങ്ങളെ കുറിച്ച് }

9 അഭിപ്രായങ്ങൾ:

 1. കാലാവസ്ഥ പോലും
  കണക്കാക്കി പറയുന്നവര്
  ഉണ്ണിയപ്പത്തിന്റെ
  റസിപ്പിക്കുപോലും
  ഫോണ് ചെയ്യുന്നവര്
  അതിനെ കുറിച്ചു മാത്രം
  ആര്ക്കുമൊന്നും അറിയാത്തപോലെ


  ദുരുഹതകൾ ബാക്കിയാക്കിയ മരണങ്ങൾ എന്നും അങ്ങിനെ ദുരുഹതകളിൽ തന്നെ അവസ്സാനിക്കുന്നു.. മനോഹരമായ്‌ അവതരിപ്പിച്ചിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 2. കണ്‍മുമ്പിലുള്ള മുഖങ്ങളും
  ജീവിതങ്ങളും ദുരൂഹതകളില്‍
  നിന്നും ദുരൂഹതകളിലേക്ക്
  കേട്ട്വിട്ട പട്ടം പോലെ കൈവിട്ടുപോകുമ്പോള്‍
  മുഖം കുനിക്കുകയോ ,തിരിഞ്ഞു നില്‍ക്കുകയോ അല്ലാതെ
  എന്താണ് പ്രതീക്ഷിക്കാനാവുക .....
  ചില ഭ്രാന്തന്‍ ചിന്തകളും ;ഉറപ്പില്ലായ്മകലുമാല്ലാതെ

  മറുപടിഇല്ലാതാക്കൂ
 3. സിന്ധു ചേച്ചി...

  ഞാന്‍ മനോജ് ആണ്...

  സാന്‍ഡ്‌വിച്ച് വായിച്ചിരുന്നു...

  പുതുമയുള്ള ശൈലി...വായനയുടെ പുതുരുചി നുണയാന്‍ സാധിച്ചു

  പിന്നെ ചായ പോലുള്ള കവിതകള്‍ സിന്ധുചേച്ചി ചൊല്ലി തന്നെ കേട്ടിട്ടുണ്ട്.

  വല്ലപൊഴും ഈ വഴി വാരാം

  മറുപടിഇല്ലാതാക്കൂ
 4. പടര്‍ന്നൊഴുകട്ടെ ചോര പുരണ്ട വാക്കുകള്‍, വരികളായി.. കവിതകളായി..!

  മറുപടിഇല്ലാതാക്കൂ
 5. Maranathinu sheshavum aveshikkunna jevanukalkku vendi...!

  Manoharam, Ashamsakal...!!!

  മറുപടിഇല്ലാതാക്കൂ