ചുവന്ന സന്ധ്യയായി
വെള്ളയുടുത്തൊരു നന്ത്യാര്‍വട്ടം
വെറുതെ വിടര്‍ന്ന് വാടി
മുള്ളു കൊള്ളിക്കാതൊരു റോസാ
ആരുടെയോ പ്രണയത്തിലേക്ക്
ആഴ്ന്നിറങ്ങി
കഴിഞ്ഞ രാവിന്റെയുറക്കം
കണ്ണിലെഴുതിയ
ശംഖുപുഷ്പം
മുഖം മിനുക്കുന്നു
ഒട്ടുമാവില്‍ പടര്‍ന്നു കയറാന്‍
തുടങ്ങിയ മുല്ല കാറ്റില്‍
പിടിവിട്ട് താഴേക്ക്
സുഗന്ധ തൈലം തേച്ചു കുളിച്ചും
മാറാത്ത നാറ്റവുമായി
ശവം നാറി
രാത്രിയുടെ മായക്കാഴ്ചകളിലേക്കുയര്‍ന്ന
നിശാഗന്ധി
ഇതളുകളറ്റ് നിലത്ത്
അനുവാദമില്ലാതെ പൂവിറുക്കരുത്
എന്നെഴുതിയ ബോര്‍ഡിനു കീഴില്‍
കഥയറിയാത്തൊരു കുഞ്ഞു മൊട്ട്
നാളെ വിടര്‍ന്നോട്ടെയെന്ന്
അമ്മയോട് ചോദിക്കുന്നു......
Enthinu chodikkanam..!
മറുപടിഇല്ലാതാക്കൂManoharam, Ashamsakal...!!!
manoharam thanne....
മറുപടിഇല്ലാതാക്കൂaashamsakal
മുള്ളു കൊള്ളിക്കാതൊരു റോസാ
മറുപടിഇല്ലാതാക്കൂആരുടെയോ പ്രണയത്തിലേക്ക്
ആഴ്ന്നിറങ്ങി
നല്ലവരികൾ...
മറുപടിഇല്ലാതാക്കൂഇപ്പൊഴാ ഈ ബ്ലോഗ് കാണുന്നത്..
കഥയറിയാത്തൊരു കുഞ്ഞു മൊട്ട്
മറുപടിഇല്ലാതാക്കൂനാളെ വിടര്‍ന്നോട്ടെയെന്ന്
അമ്മയോട് ചോദിക്കുന്നു......
ഇഷ്ടപ്പെട്ടു... നല്ല ആശയം..
kollam kootukari
മറുപടിഇല്ലാതാക്കൂഅവസാനത്തെ വരികള്‍ കൂടുതലിഷ്ടമായി...
മറുപടിഇല്ലാതാക്കൂകൂടുതല് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു....
മുള്ളു കൊള്ളിക്കാതൊരു റോസാ
മറുപടിഇല്ലാതാക്കൂആരുടെയോ പ്രണയത്തിലേക്ക്
ആഴ്ന്നിറങ്ങി
കൊള്ളാം