'ചായയുണ്ടാക്കൂ' തിളക്കും ദേഷ്യത്തില്‍
ഞാനുടന്‍ പന്ജസാരയായി
അലിഞ്ഞു
കടുപ്പം പോരയെന്ന
ക്രൂരനോട്ടത്തില്‍
കടിച്ചുചുവപ്പിച്ച
ചുണ്ട് ഒന്നുകൂടി
വിളറി
അത്രയും പേരുടെ
മുന്നില്‍ പാലില്ലെന്നു
പറയരുതല്ലോ
അതിനാല്‍
വരണ്ട മുലകളെ
ഞാന്‍ ഞെക്കിപിഴിഞ്ഞു
വരിവരിയായ്
നിരന്ന കപ്പുകളില്‍
നിറഞ്ഞ ചായ കൊടുങ്കാറ്റുയര്‍ത്തി
മൊത്തികുടിച്ച മുഖങ്ങള്‍
പിരിയുന്പോള്‍
പകരം വെക്കാന്‍ മറന്നില്ല
ശൂന്യമായ പാത്രത്തില്‍
അസ്സല്‍ എന്ന അഭിനന്ദനത്തിന്റ്
ഊറ്റിയ ഒരു തുള്ളി!