സാറ്റ്
ഒരുമിച്ച് സാറ്റ് കളിച്ചപ്പോഴും
എനിക്കൊരിക്കലുമെന്റെ
കൂട്ടുകാരെ കണ്ടുപിടിക്കാനായില്ല്ല
അവരെന്നും എന്നെ കണ്ടുപിടിച്ചു രസിച്ചു
സംസാരത്തിന്റെ സാറ്റു കളിയില്‍
ഇന്നലെ അവളുമെന്നെ തോല്‍പ്പിച്ചു
കൂട്ടുകാരിയെന്ന് പറയാറായിട്ടില്ലാത്ത
ഒരുവള്‍
അവള്‍ കൈകൊട്ടി ചിരിച്ചപ്പോള്‍
മാത്രമാണറിഞ്ഞത്
ഞാന്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നുവെന്ന്
ഉറുന്വ്
നിങ്ങള്‍ ശിക്ഷിക്കാന്‍ പോകുന്നത്
ഒരു ഉറുന്വിനെയാണ്
നിങ്ങളെക്കാളും വളരെ
ചെറിയ ഒരു ജീവിയെ
കയത്തിലേക്ക് വലിച്ചെറിയുകയോ
കഴുത്തില്‍ കയര്‍ മുറുക്കുകയോ
ചെയ്യേണ്ടതില്ല
ഒരു ചെറിയ വിരലമര്‍ത്തല്‍ മതി
എന്റെ ശ്വാസം കെടുത്താന്‍
എങ്കിലും നിങ്ങള്‍ സൂക്ഷിക്കുക
എന്റെ മുന്നില്‍ ഒരിക്കലുമൊരു
അരിമണിയോളം
ചെറുതാവാതിരിക്കാന്‍
എങ്കിലും നിങ്ങള്‍ സൂക്ഷിക്കുക
മറുപടിഇല്ലാതാക്കൂഎന്റെ മുന്നില്‍ ഒരിക്കലുമൊരു
അരിമണിയോളം
ചെറുതാവാതിരിക്കാന്‍
:)
മറുപടിഇല്ലാതാക്കൂCheruthile Valuthe!!
നന്നായി സിന്ധു.ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഒരു ചെറിയ വിരലമര്‍ത്തല്‍ മതി
മറുപടിഇല്ലാതാക്കൂഎന്റെ ശ്വാസം കെടുത്താന്‍
എങ്കിലും നിങ്ങള്‍ സൂക്ഷിക്കുക
എന്റെ മുന്നില്‍ ഒരിക്കലുമൊരു
അരിമണിയോളം
ചെറുതാവാതിരിക്കാന്‍